LifeMovies

ഞാൻ കുറച്ച് അബ്നോർമൽ ആണ്,മര്യാദക്കാരനായ ചെറുക്കനെ വേണം,പേളി മാണിയുടെ വിവാഹസ്വപ്നം

പാഡ്മാൻ സിനിമയുടെ ഭാഗമായി അക്ഷയ്കുമാറും സിനിമയുടെ അണിയറ പ്രവർത്തകരും തുടങ്ങിവെച്ച പാഡ് ചലഞ്ചിനെ കളിയാക്കി മൂക്കുചീറ്റൽ ചലഞ്ചുമായി രംഗത്തെത്തിയ പേളി മാണിക്ക് ഏറെ പരിഹാസം സോഷ്യൽ മീഡിയയിൽ നിന്ന് നേരിടേണ്ടി വന്നു.എന്നാൽ ഇതൊന്നും പേളിയെ ബാധിച്ച മട്ടില്ല.ജീവിതത്തെ കൂളായാണ് താൻ കാണുന്നതെന്ന് പേളി വ്യക്തമാക്കുന്നു.

ക‍ഴിഞ്ഞ ദിവസം തന്‍റെ വിവാഹസ്വപ്നങ്ങളെ കുറിച്ച് പേളി മാണി തുറന്നു പറഞ്ഞു.ജീവിതത്തിൽ കൂട്ടുവേണമെന്ന് തനിക്ക് തോന്നുന്നുണ്ട്.എന്നാൽ ഇപ്പോൾ സമയമായിട്ടില്ല.ഒരു ചാനൽ പരിപാടിക്കിടെയാണ് പേളി ഇക്കാര്യം പറഞ്ഞത്.

വലിയ ലുക്കൊന്നും വേണ്ട.താൻ ഇത്തിരി അബ്നോർമൽ ആയ ആളാണ്.വളരെ ശാന്തനായ നോർമൽ ആയ വ്യക്തി മതി തനിക്കെന്നും പേളി വ്യക്തമാക്കി.എന്നാൽ താൻ പ്രണയത്തിലൊന്നുമല്ല.പ്രണയിക്കാൻ തനിക്കിപ്പോൾ സമയമില്ലെന്നും പേളി വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close