Cover StorySportsTrending

പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ബ്ലാസ്റ്റേ‍ഴ്സിനു സമനിലക്കുരുക്ക്

അത്ലറ്റിക്കോ ഡി കൊൽക്കത്തക്കെതിരായ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേ‍ഴ്സിനു സമനിലക്കുരുക്ക്.ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

ആദ്യപകുതിയുടെ മുപ്പത്തിയാറാം മിനുട്ടിൽ ഗോൾ നേടി ബ്ലാസ്റ്റേ‍ഴ്സ് മുന്നിലെത്തിയിരുന്നു.മലയാളി താരം പ്രശാന്തിന്‍റെ ഷോട്ട് തല കൊണ്ട് എടികെ പോസ്റ്റിലോക്ക് തട്ടിയിട്ട് ബാൽവിൽസൺ ആണ് ആദ്യ ഗോൾ നേടിയത്.

എന്നാൽ അധികം വൈകാതെ റയാൻ ടെയ്ലറിലൂടെ എടികെ സമനില ഗോൾ നേടി.ആദ്യപകുതി ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിൽ ബെർബെറ്റോവിന്‍റെ ആദ്യഗോളിലൂടെ ബ്ലാസ്റ്റേ‍ഴ്സ് വീണ്ടും മുന്നിലെത്തി.എന്നാൽ 74-ആം മിനുട്ടിൽ ടോം തോർപ്പെ ബ്ലാസ്റ്റേ‍ഴ്സ് വല ചലിപ്പിച്ചു.മത്സരം വീണ്ടും സമനിലയിൽ.പിന്നീട് ആക്രമണ-പ്രത്യാക്രമണങ്ങൾ ഉണ്ടായെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.ഫൈനലിൽ വിസിൽ മു‍ഴങ്ങുമ്പോൾ ഇരു ടീമുകൾക്കും നിരാശ മാത്രം ബാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close