NationalNews

സ്വാര്‍ത്ഥ ലാഭത്തിനായി കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചു, പാപഫലം ഇന്നും അനുഭവിക്കുന്നു; മോദി

ന്യൂഡല്‍ഹി: സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന്റെ ഫലം ഇന്നത്തെ 125 കോടി ജനങ്ങളും അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു.

തിരഞ്ഞെടുപ്പിലെ നേട്ടത്തിനും, വില കുറഞ്ഞ നേട്ടങ്ങള്‍ക്കും വേണ്ടി 70 കൊല്ലം മുമ്ബ് കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചെന്നും, അന്ന് കോണ്‍ഗ്രസ്സ് ചയ്ത പാപത്തിന്റെ ഫലം ഇന്നത്തെ ഓരോ ജനങ്ങളും അനുഭവിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

അടല്‍ ബിഹാരി വാജ്‌പേയി സംസ്ഥാനങ്ങളെ വിഭജിച്ചിരുന്നു, എന്നാല്‍, എല്ലാവരേയും വിശ്വാസത്തില്‍ എടുത്തുകൊണ്ടായിരുന്നു അത്. ആ നടപടി സുതാര്യവുമായിരുന്നു. എന്നാല്‍, ആന്ധ്രാപ്രദേശിനെ വിഭജിച്ച കോണ്‍ഗ്രസ്സ് എല്ലാം താറുമാറാക്കി. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ തിടുക്കത്തിലായിരുന്നു യു.പി.എ സര്‍ക്കാരിന്റെ ഈ നീക്കം മോദി വ്യക്തമാക്കി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close