Cover StoryNationalNews

ജി.എസ്.ടി കമ്മീഷണര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) കമ്മീഷണര്‍ സന്‍സാര്‍ ചാന്ദിനെയും മറ്റ് എട്ട് പേരെയും കൈക്കൂലി കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്തു. ജി.എസ്.ടി കാണ്‍പൂര്‍ ഓഫീസിലെ ചുമതലക്കാരനാണ് ചാന്ദ്. ചാന്ദിന്റെ ഭാര്യയ്ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ചാന്ദിന്റെ പക്കല്‍ നിന്നും സി.ബി.ഐ ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തു.

1986 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഓഫീസര്‍ ആണ് ചാണ്ദ്. ജി.എസ്.ടി വകുപ്പിലെ രണ്ട് സൂപ്രണ്ടുമാര്‍, ഒരു പഴ്സണല്‍ സ്റ്റാഫ്, അഞ്ച് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായിരിക്കുന്നത്. കൈക്കൂലി നല്‍കിയ ആളും പിടിയിലായിട്ടുണ്ട്. കാണ്‍പൂരിലും ഡല്‍ഹിയിലെും ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

സര്‍സാര്‍ ചാന്ദ് അഴിമതിക്കാരനാണെന്നും ബിസിനസുകാരില്‍ നിന്നും മാപ്പടിയും ആഴ്ചപ്പടിയും ഇയാള്‍ പറ്റിയിരുന്നതായും ചില കേന്ദ്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close