Cover StoryNationalNews

ഉത്തർപ്രദേശിൽ സമുദായ സംഘർഷം, 144 പ്രഖ്യാപിച്ചു

ഉത്തർപ്രദേശ് കാസ്ഗഞ്ച് ജില്ലയിൽ സമുദായ സംഘർഷം വ്യാപിക്കുന്നു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ ഭാഗമായി തുടർച്ചയായി അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ചന്ദൻ ഗുപ്‌തന്റെ സംസ്കാരച്ചടങ്ങിനു ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഇന്റർനെറ്റ്‌ സൗകര്യങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.

ശനിയാഴ്ച നടന്ന ശവസംസ്കാര ചടങ്ങിന് ശേഷം നഗരത്തിലെ പ്രധാന മാർക്കറ്റിൽ നിരവധി കടകൾ അക്രമികൾ തീ വച്ച് നശിപ്പിച്ചു. രണ്ട് ബസുകളും അഗ്നിക്കിരയാക്കി. 49 പേർ ഇതിനകം പോലീസ് പിടിയിലായിട്ടുണ്ട്. ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു അക്രമികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെള്ളിയാഴ്‌ച റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് അനുമതി ഇല്ലാതെ നടത്തിയ റാലിക്കിടെ ഇരുപത്തിരണ്ടുകാരൻ ചന്ദൻ ഗുപ്‌ത വെടിയേറ്റ് മരിക്കുകയായിരുന്നു. ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയർന്ന മുദ്രാവാക്യങ്ങൾ ആണ് സംഘർഷത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close