NationalNews

ചെന്നൈയില്‍ ഭൂഗര്‍ഭ മെട്രോ നിര്‍മാണത്തിനിടെ റോഡ് തകര്‍ന്നു, ആളപായമില്ല

ചെന്നൈ: ചെന്നെ നഗരത്തിലെ ഭൂഗര്‍ഭ മെട്രോ നിര്‍മാണത്തിനിടെ മുകളിലെ റോഡ് തകര്‍ന്ന് വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ചെന്നൈയിലെ അണ്ണാ ശാല റോഡിലെ 10 അടി നീളം വരുന്ന ഭാഗമാണ് വെള്ളിയാഴ്ച വൈകീട്ടോടെ തകര്‍ന്ന് വീണത്.

ഇത് മൂന്നാം തവണയാണ് അണ്ണാ ശാലെ റോഡിന്റെ ഭാഗം തകര്‍ന്ന് വീഴുന്നത്. ചെന്നൈ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച കുഴിയെടുക്കലിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. അപകടത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ചെന്നൈ മെട്രോ റെയില്‍ എം.ഡി പങ്കജ് കുമാര്‍ ബന്‍സാല്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close