KeralaNews

ഇടപ്പള്ളി ജങ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്കായി അടിപ്പാത തുറന്നു

കൊച്ചി: തിരക്കും,വാഹനവും പുകയുമില്ലാതെ ഇനി റോഡ് കടക്കാം ഇടപ്പള്ളിയില്‍ ഇനി വാഹനങ്ങളെ പേടിക്കാതെ യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാം. ഇടപ്പള്ളി ജങ്ഷനിലാണ് കാല്‍നട യാത്രക്കാര്‍ക്കായി അടിപ്പാത തുറന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡി.എം.ആര്‍.സി.) നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇടപ്പള്ളി മേല്‍പ്പാലത്തിനടിയിലായി ഓട്ടോ സ്റ്റാന്‍ഡും ഒരുക്കിയിട്ടുണ്ട്. ഇടപ്പള്ളി മെട്രോ സ്റ്റേഷന്റെ മുന്നില്‍നിന്നാണ് അടിപ്പാതയിലേക്കുള്ള പ്രവേശനം.

ഇരുവശത്തും പ്രവേശനം മെട്രോ സ്റ്റേഷന്റെ മുന്നില്‍ തന്നെയാണ്.44 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ഉയരവുമുള്ളതാണ് അടിപ്പാത. തറയില്‍ ഗ്രാനൈറ്റും ഭിത്തികളില്‍ ടൈല്‍സും വിരിച്ചിട്ടുണ്ട്. വെളിച്ചവും വായുസഞ്ചാരവും കടക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന. അടുത്തിടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഇത് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. മെട്രോ സ്റ്റേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് അടിപ്പാത.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close