From the EditorNationalNews

ഉടൻ തെരഞ്ഞെടുപ്പു നടക്കുന്ന 3 വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിന് പ്രധാനപ്പെട്ടവയാകുന്നതിങ്ങനെ

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്കു പോകവേ ശക്തി തെളിയിക്കാൻ ഒരുങ്ങുകയാണ് ബിജെപിയും കോൺഗ്രസും. ഫെബ്രുവരി -മാർച്ച്‌ മാസങ്ങളിൽ ത്രിപുരയും മേഘാലയയും നാഗാലാൻഡും തെരഞ്ഞെടുപ്പിലേക്കു നീങ്ങും.

കോൺഗ്രസ്‌ മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി തന്ത്രങ്ങൾ ചമച്ചു മുന്നേറാൻ ബിജെപി ശ്രമിക്കുമ്പോൾ പുതിയ പാർട്ടി അധ്യക്ഷന് കീഴിൽ തങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്‌. ത്രിപുരയിൽ സിപിഎം ആണ് ഭരിക്കുന്നത്‌. പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്‌ വലിയ വെല്ലുവിളി നേരിടുന്നത് തങ്ങളുടെ ശക്തി തെളിയിക്കാൻ വെമ്പുന്ന ബിജെപിയിൽ നിന്നും തൃണമൂൽ കോൺഗ്രസിൽ നിന്നുമാണ്.

മേഘാലയയിൽ കോൺഗ്രസിന്റെ നില മെച്ചമാണ്. തന്ത്രജ്ഞനായ മുഖ്യമന്ത്രി മുകുൾ സാംഗ്മയാണ് കോൺഗ്രസിന്റെ തുറുപ്പു ചീട്ട്.

നാഗാലാൻഡിൽ ബിജെപിയുടെ തന്ത്രങ്ങളോടാണ് കോൺഗ്രസ്‌ പൊരുതേണ്ടത്. ഭരണപക്ഷമായ എൻ പി എഫിൽ ബിജെപി നടത്തുന്ന ഇടപെടലുകൾ ഇവിടെ നിർണായക സ്വാധീനമാകും.

25 ലോകസഭ സീറ്റുകളും 14 രാജ്യസഭാ സീറ്റുകളുമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രഭരണത്തിൽ നിർണായക പ്രാധാന്യം ഉള്ളതാണ്. മോഡി അധികാരത്തിലെത്തിയ 2014ന് ശേഷം കോൺഗ്രസിന് 3 വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ നഷ്ടമായി-അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ.

“ബിജെപിയുടെ പ്രത്യയശാസ്ത്രവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ -സാമൂഹിക സാഹചര്യങ്ങളും ഒത്തു ചേരാത്തതാണെന്നു കേന്ദ്രം ഭരിക്കുന്നവർക്കറിയാം. അതുകൊണ്ട് തന്നെ പിൻവാതിലിലൂടെ അധികാരത്തിൽ എത്താനാണ് ബിജെപി ശ്രമം. “ത്രിപുര, മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി സെക്രട്ടറി സി പി ജോഷി ചൂണ്ടിക്കാട്ടി. “എന്തായാലും മേഖലയുടെ സമാധാന ശ്രമങ്ങളും സാമ്പത്തിക അഭിവൃദ്ധിയുമാണ് കാര്യങ്ങൾ നിശ്ചയിക്കുക. ചരിത്രം ഞങ്ങൾക്ക് അനുകൂലമാണ്. “

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close