Cover StoryNationalNews

അതിര്‍ത്തി കടന്നും ശത്രുവിനെ ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്: രാജ്നാഥ് സിങ്

ലഖ്നൗ: രാജ്യത്തിന് അകത്ത് മാത്രമല്ല പുറത്തും ശത്രുവിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു മാസം മുന്‍പ് കശ്മീരിലെ പുഞ്ച് സെക്ടറിലെ നിയന്ത്രണ രേഖ മറികടന്ന് മൂന്ന് പാകിസ്ഥാന്‍ പട്ടാളക്കാരെ ഇന്ത്യന്‍ കമാന്‍ഡോകള്‍ വധിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം. അഞ്ച് ഇന്ത്യന്‍ കമാന്‍ഡോകളാണ് അതിര്‍ത്തി കടന്ന് ആക്രമിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാകിസ്താന്‍ ആക്രമണത്തില്‍ പതിനേഴ് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞങ്ങളെയെല്ലാം വിളിച്ചു കൂട്ടി യോഗം വിളിച്ചു. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തി തീവ്രവാദികളെ കൊന്നത്. ഇന്ത്യന്‍ സൈന്യത്തിന് ശത്രുക്കളെ അവരുടെ മണ്ണിലെത്തി നേരിടാന്‍ കഴിയുമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കിയത്-രാജ്നാഥ് സിങ് പറഞ്ഞു.

പാകിസ്ഥാനുമായി നല്ല സൗഹാര്‍ദപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ അത് ആഗ്രഹിക്കുന്നില്ല. രാജ്യം തലകുനിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമ്ബദ്ഘടന വളര്‍ച്ച പ്രാപിക്കുകയാണെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. ലഖ്നൗവില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close