Movies

വിവാഹിതരായ അഭിനേത്രികളോടുള്ള മനോഭാവം മാറണം ; സോനം കപൂര്‍

വിവാഹിതരായ നടിമാരോടുള്ള മനോഭാവത്തില്‍ മാറ്റം വരണമെന്ന് ബോളിവുഡ് താരം സോനം കപൂര്‍.ഹിന്ദി സിനിമയില്‍ ഇത്തരത്തിലുള്ള മാറ്റം ഉണ്ടാകുന്നുണ്ടെന്നും അതിന് ഉദാഹരണമാണ് വിവാഹത്തിന് ശേഷം കരീന കപൂര്‍, റാണി മുഖര്‍ജി, അനുഷ്ക ശര്‍മ്മ തുടങ്ങിയവര്‍ അഭിനയരംഗത്ത് തിരികെയെത്തിയതെന്നും സോനം വ്യക്തമാക്കി.

സോനം കപൂര്‍ വിവാഹതിയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് എത്തിയിരുന്നു. അതിന് പുറമെയാണ് തന്റെ അഭിപ്രായം താരം അറിയിച്ചിരിക്കുന്നത്.

നര്‍ഗീസ്, വഹീദാ റഹ്മാന്‍, ഷര്‍മ്മിള ടാഗോര്‍, ഡിംപിള്‍ കപാഡിയ, മാധുരി ദീക്ഷിത്, കജോല്‍, കരീന കപൂര്‍ എന്നിവരെയെല്ലാം നിങ്ങള്‍ വിവാഹത്തിന് ശേഷവും ഇഷ്ടപെടുന്നുണ്ട്. അവരെ നിര്‍മ്മാതാക്കളും, സഹ പ്രവര്‍ത്തകരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ബിസിനസ്സിലും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്ന ചിലര്‍ ഉണ്ട്. അതിനാല്‍ നമ്മള്‍ അധ്വാനിക്കണം അപ്പോള്‍ മാറ്റങ്ങള്‍ വരുമെന്നും സോനം പറഞ്ഞു.

അക്ഷയ്കുമാറിനൊപ്പമുള്ള പാഡ് മാന്‍ , കരീന കപൂറിനൊപ്പമുള്ള ‘ വീര ദ വെഡ്ഡിങ്ങ് ‘ എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍. ഇരു ചിത്രത്തിലും വിത്യസ്തമായ കഥാപാത്രങ്ങളെയാണ് സോനം കപൂര്‍ അവതരിപ്പിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close