Movies

ധനുഷിന്റെ മാരി 2 ; ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ച് സംഗീത സംവിധായകന്‍ ഇളയരാജ

ധനുഷിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗം മാരി 2വിന് വേണ്ടി ഗാനം ആലപിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. ധനുഷാണ് ഇളയരാജയോടൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി2 വില്‍ സായി പല്ലവിയാണ് നായിക. ബാലാജി മോഹനും,ധനുഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി2.

മാരിയുടെ ആദ്യ ഭാഗത്ത് കാജല്‍ അഗര്‍വാളിയിരുന്നു നായിക. മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. മാരി2ല്‍ മലയാളത്തിന്റെ യുവ നടന്‍ ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ ആദ്യ ഭാഗത്തിലെ താരങ്ങളായിരുന്ന റോബോ ശങ്കര്‍, വിനോദ് എന്നിവരും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close