SpecialTrending

ഇന്ന് സൈനിക ദിനം : രാഷ്ട്രസേവനം ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം

രാജീവ്‌ ചന്ദ്രശേഖർ

ഇന്ന് 2018 ജനുവരി 15ന് രാജ്യം 70-ാമത് ദേശീയ സൈനിക ദിനം ആഘോഷിക്കുകയാണ്. 1949, ഇതേ ദിവസമാണ് ബ്രിട്ടീഷ് കമാണ്ടര്‍ ഇന്‍ ചീഫ് ജനറൽ സര്‍ എഫ്.ആര്‍.ആര്‍. ബുച്ചറിയിൽ നിന്ന് സ്വതന്ത്രഭാരത സായുധസേനാ മേധാവിയുടെ ചുമതല ജനറൽ (പിന്നീട് ഫീൽഡ് മാര്‍ഷൽ) കെ.എം. കരിയപ്പ ഏറ്റെടുത്തത്.

1949 മുതൽ ശ്രദ്ധേയമായ വളര്‍ച്ചയാണ് നമ്മുടെ സൈന്യം നേടിയിരിക്കുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ സേനയാണ് നമ്മുടേത്. സൈനിക സേവനം ഭരണഘടന അനുശാസിക്കുന്നെങ്കിൽ പോലും ഒരിക്കലും നിര്‍ബന്ധിത സൈനികസേവനം ജനങ്ങള്‍ക്കു മേൽ രാജ്യം അടിച്ചേൽപ്പിച്ചില്ല. നമ്മുടെ വലിയ സേനയിലെ ഓരോ അംഗവും രാജ്യസുരക്ഷയെന്ന കര്‍ത്തവ്യപാലനം സ്വമേധയാ തെരഞ്ഞെടുത്തവരാണ്. പരംവീര്‍ചക്ര ജേതാക്കളായ 21 പേര്‍ ഉള്‍പ്പെടെ എത്രയോ പ്രതിഭകളെ നമ്മുടെ സൈന്യം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നു. മേജര്‍ സോംനാഥ് ശര്‍മ, പിവിസി, ലഫ്റ്റനന്റ് കേണൽ അരുൺ ഖേതറാൽ, സിക്യുഎച്ച് അബ്ദുള്‍ ഹമീദ്, കാപ്റ്റന്‍ വിക്രം ബത്ര തുടങ്ങി ഉയിരിനേക്കാള്‍ വലുതാണ് സേവനം എന്ന സൈനിക ആപ്തവാക്യം നെഞ്ചേേറ്റിയ ആയിരക്കണക്കിന് ധീരോദാത്തരെ നാം കണ്ടു.

നമ്മുടെ സൈന്യത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളാണ് ജനങ്ങള്‍ക്കുള്ളതെന്നിരിക്കിലും നമ്മുടെ സങ്കല്പങ്ങളിൽ മുഖ്യമായുള്ളത് അവര്‍ നിര്‍വഹിക്കുന്ന നിസ്വാര്‍ത്ഥവും കാര്യക്ഷമവുമായ രാഷ്ട്രസേവനം തന്നെ. സേന കീഴടക്കിയ വിജയശൃംഘങ്ങളെക്കുറിച്ച് പറഞ്ഞ് നാം സൈനികദിനം ആഘോഷിക്കും. അവരുടെ ധീരതയ്ക്കു മുന്നിൽ നാം ശിരസു നമിക്കും. എന്നാൽ സേവനകാലത്ത് മാത്രം നാം അവരെ ഇങ്ങനെ സ്‌നേഹിച്ചതുകൊണ്ടായില്ല. സേവനകാലം കഴിഞ്ഞ് വിശ്രമിക്കുമ്പോഴും സൈനികള്‍ക്ക് പരിഗണനയും സ്‌നേഹവും ആദരവും ലഭിക്കുമെന്ന് ഉറപ്പാക്കണം.

സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്്. 2006ൽ പാര്‍ലമെന്റിൽ ആദ്യമായി കാലുകുത്തിയ നാള്‍ മുതൽ ഞാന്‍ ഉന്നയിച്ചിരുന്ന ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതി 2015ൽ സര്‍ക്കാര്‍ നടപ്പിലാക്കിയത് ഒരു ഉദാഹരണം മാത്രം. പെന്‍ഷന്‍ പറ്റിയ സൈനികര്‍ക്കായി സ്വതന്ത്രഭാരതം കണ്ടിട്ടുള്ളതിലേക്കും വലിയ ക്ഷേമപദ്ധതിയാണ് അങ്ങനെ നടപ്പായത്. മുന്‍സൈനികര്‍, വിധവകള്‍, കുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെ 20 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.

സൈനികരുടെ ആരോഗ്യക്ഷേമം നോക്കിയാലോ, സൈനികര്‍ക്കും അവരുടെ കുടുംബത്തിനും സര്‍വ്വ മെഡിക്കൽ സേവനങ്ങളും ലഭ്യമാണ്. സര്‍വീസിൽ നിന്ന് പിരിഞ്ഞവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും എക്‌സ് സര്‍വീസ് മാന്‍ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം (ഇസിഎച്ച്എസ്) പ്രകാരം എല്ലാ സേവനങ്ങളും ലഭിക്കും. എന്നാൽ ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വിഘാതമാവുന്ന ചില കാര്യങ്ങളുണ്ട്. റീയിമ്പേഴ്‌സ്‌മെന്റിന് വല്ലാത്ത കാലവിളംബം നേരിടുന്നതിനാൽ പല ആശുപത്രികളും പദ്ധതിയിൽ നിന്ന് പിന്‍വലിയുകയാണ്. വിദൂരകോണുകളിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകള്‍ക്ക് ആവശ്യത്തിന് വിദഗ്ദ്ധ ഡോക്ടര്‍മാരും മരുന്നും ലഭിക്കാത്തതാണ് മറ്റൊരു തടസ്സം.
സേവനത്തിലുള്ള സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും യാത്രാനുകൂല്യങ്ങള്‍ നിലവിലുണ്ട്. തത്തുല്യമായ ആനുകൂല്യങ്ങള്‍ ധീരതയ്ക്കുള്ള അംഗീകാരം നേടിയവര്‍ക്കും വീരനാരികള്‍ക്കും (വിധവകള്‍) നൽകിവരുന്ന ഭവനനിര്‍മാണത്തിനും നിരവധി ആനുകൂല്യങ്ങളുണ്ട്. രാജ്യത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആര്‍മി വെൽഫയര്‍ ഹൗസിംഗ് ഓര്‍ഹഗനൈസേഷന്‍ എന്നൊരു സംഘടന നിലവിലുണ്ട്്. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസേഴ്‌സിനും ഇതര റാങ്കുകളിലുള്ളവര്‍ക്കും വീട് നിര്‍മിച്ച് നൽകുന്ന ‘ജയ് ജവാന്‍ ആവാസ് യോജന’ എന്ന പദ്ധതിക്ക് പ്രസ്തുത സംഘടന രൂപംന.കിയിട്ടുണ്ട്. ആര്‍മി കന്റോൺമെന്റ് മേഖലകളോട് ചേര്‍ന്നാണ് ഇത്തരത്തിൽ വീട് നിര്‍മിച്ച് നൽകുന്നത് എന്നതിനാൽ സൈനിക ആശുപത്രികള്‍, സൈനിക സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനം നേടാനും എളുപ്പമാണ്.

ഇതൊക്കെയാണെങ്കിലും നമ്മുടെ സൈനികര്‍ നേരിടുന്ന തീവ്രാനുഭവങ്ങള്‍ക്ക് മുന്നിൽ ഈ പദ്ധതികളൊന്നും ഒന്നുമല്ല. സമുദ്രനിരപ്പിൽ നിന്ന് 17,800 മുതൽ 25,300 വരെ അടി ഉയരത്തിൽ നിലകൊള്ളുന്ന സിയാച്ചിന്‍ മഞ്ഞുമലയിൽ സാധാരണ കാലാവസ്ഥയിൽ പോലും താപനില പൂജ്യത്തിനു താഴെയാണ്. മഞ്ഞുകാലത്ത് ഇത് മൈനസ് 50 ഡിഗ്രി സെ.ഷ്യസ് വരെയാകും. ലോകത്തെ ഈ ഉയരമേറിയ യുദ്ധഭൂമി കാത്ത് സൂക്ഷിക്കുതിനിടെ ഹിമപാതത്തിലും മലയിടിച്ചിലിലും പെട്ട് നിരവധി ധീരസൈനികര്‍ക്ക് ജീവന്‍ പൊലിഞ്ഞിരിക്കുന്നു. വിദൂരങ്ങളായ അതിര്‍ത്തി മേഖലകളിൽ ഇല്ലായ്മകള്‍ക്കിടയിൽ സേവനം നൽകുമ്പോഴും ഏതൊരു യുദ്ധസാഹചര്യവും നേരിടാന്‍ സദാസജ്ജരാണ് നമ്മുടെ സൈനികര്‍. ഇന്ന് (ജനുവരി 15 ) സൈനിക ദിനം :രാഷ്ട്രസേവനം ചെയ്യുവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close