NewsWorld

റോ മേധാവിയെ കണ്ടതും ഗൂഢാലോചനയാണോ?പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാക്ക് മുൻ മന്ത്രിയുടെ ചോദ്യം

കോൺഗ്രസ് നേതാക്കളുമായി ചേർന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് പാക്ക് മുൻ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരിയുടെ മറുപടി.കോൺഗ്രസ് നേതാക്കളുമായി മാത്രമല്ല ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റോയുടെ തലവനുമായും താൻ കൂടിക്കാ‍ഴ്ച നടത്തിയിട്ടുണ്ടെന്ന് കസൂരി വ്യക്തമാക്കി.ഗൂഢാലോചന നടന്നുവെന്ന് ഇതിനും അർത്ഥമുണ്ടോയെന്നും കസൂരി ആരാഞ്ഞു.

 

ഈ മാസം ആറാം തിയ്യതി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരിയോടുളള ബഹുമാനസൂചകകമായി സംഘടിപ്പിച്ച വിരുന്നിനെയാണ് മോഡി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ഗൂഢാലോചന യോഗം എന്നു വിളിച്ചത്.മുതിർന്ന നേതാക്കളും നയതന്ത്രജ്ഞരും മാധ്യമ പ്രവർത്തകരമെല്ലാം ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close