NationalNews

മോഡിയുടെ പാക്കിസ്ഥാൻ പ്രസ്താവന ഭയം മൂലം, ആഞ്ഞടിച്ച്‌ കോൺഗ്രസ്‌

എല്ലാവരെയും അറിയിച്ചു നടത്തിയ യോഗം എങ്ങിനെ പ്രധാനമന്ത്രിക്ക് മാത്രം രഹസ്യയോഗം ആകുന്നതെന്നു കോൺഗ്രസ്‌. മുൻ സൈനിക മേധാവിയും നയതന്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുത്ത യോഗം എങ്ങിനെയാണ് രഹസ്യ യോഗമാകുന്നതെന്നും കോൺഗ്രസ്‌ ചോദിച്ചു. ഗുജറാത്തിൽ വഴി മുട്ടിയ മോഡി നിരുത്തരവാദപരമായ സമീപനം ആണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ്‌ വക്താവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി.

 

പാകിസ്ഥാൻ വിഷയം കൊണ്ടുവന്നു വോട്ടർമാർക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കലാണ് ബിജെപിയുടെ ലക്ഷ്യം. പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ, പാക് മുൻ വിദേശകാര്യമന്ത്രി എന്നിവർക്കൊപ്പം മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിനെയാണ് മൂന്ന് മണിക്കൂർ രഹസ്യ യോഗമെന്നു മോഡി വിളിക്കുന്നതെന്ന് ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.

 

മുൻ സൈനിക മേധാവി കൂടി പങ്കെടുത്ത ചടങ്ങാണിത്. ഇദ്ദേഹവും ഇന്ത്യക്കെതിരെ പ്രവർത്തിച്ചിവെന്നാണോ നിങ്ങൾ പറയുന്നത് ?എല്ലാവരെയും അറിയിച്ചു നടത്തിയ യോഗം എങ്ങിനെയാണ് രഹസ്യ യോഗമാകുന്നത് ?ആനന്ദ് ശർമ ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close