NationalNews

വിളിക്കാത്ത കല്ല്യാണത്തിന് ഷെരീഫിന്‍റെ വീട്ടിൽ പോയതാര്?മോദിയോട് കോൺഗ്രസിന്‍റെ മറുചോദ്യം

പാക്കിസ്ഥാൻ ബന്ധത്തിന്‍റെ പേരിൽ ബിജെപി – കോൺഗ്രസ് പോര് കടുത്തു.രാജ്യത്തെ സുപ്രധാന വ്യോമത്താവളമായ പഠാൻകോട്ടിലേക്ക് പാക്ക് ഇന്‍റലിജൻ്കറ്സ് ഓഫീസർമാർക്കടക്കം പ്രവേശനം നൽകിയത് ബിജെപിയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.അങ്ങിനെനോക്കുമ്പോൾ ബിജെപിയാണ് യഥാർത്ഥ പാക്കിസ്ഥാൻ സ്നേഹികളെന്ന് കോൺഗ്രസ് ആരോപിച്ചു.പാക്ക് പ്രധാന മന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ കുടുംബത്തില്‍ നടന്ന ചടങ്ങിൽ‌ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും പാക്ക് ബന്ധത്തിന് തെളിവാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

 

“ഉദ്ദേപൂരിലേയും ഗുർദാസ്പൂരിലേയും ആക്രമണങ്ങൾക്കു ശേഷം നവാസ് ഷെരീഫിന്‍റെ കൊച്ചുമകളുടെ വിവാഹത്തിന് വിളിക്കാതെ കയറിച്ചെന്നത് ആരാണ്?അപ്പോൾ ആർക്കാണ് പാക്കിസ്ഥാനോട് സ്നേഹമെന്ന് ഇവിടെ എല്ലാവർക്കും അറിയാം.”കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.”പാക്കിസ്ഥാനിൽനിന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പഠാൻകോട് പഠാൻകോട്ടിലേക്ക് കയറ്റിയതാരെന്ന് ചോദിക്കേണ്ടിവരും”, സുർ‌ജേവാല പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തുടർന്നാണ് കോൺഗ്രസിന്‍റെ പ്രസ്താവന.ഗുജറാത്തിലെ ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോൺഗ്രസ് പാക്കിസ്ഥാനുമായി സഹകരിക്കുന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close