LifeMovies

ഉപേക്ഷിച്ച് പോയെങ്കിൽ എന്താ ?കത്രീനക്കായി ഐസിൽ പെയിന്‍റടിച്ച് സൽമാൻ

ബോ‍ളിവുഡിലെ മിന്നും പ്രണയ ജോഡികൾ ആയിരുന്നു സൽമാൻ ഖാനും കത്രീന കൈഫും.എന്നാൽ ഇടയ്ക്കു വച്ച് ഇരുവരും അകന്നു.പിന്നീടുളള കത്രീനയുടെ പ്രണയ കഥകൾ പാപ്പരാസികൾ പാടി നടന്നു.

 

ടൈഗർ സിന്ദാ ഹെ എന്ന പുതിയ ചിത്രത്തിൽ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.2014ൽ ഐഎസ് ഭീകരർ ന‍ഴ്സുമാരെ തട്ടിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിലെ പ്രമേയം.

 

ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഓസ്ട്രിയയിലാണ് അണിയറ പ്രവർത്തകർ.ഓസ്ട്രിയയിലെ തണുത്തുറഞ്ഞ തടാകത്തിൽ കത്രീനയുടെ ചിത്രം വരച്ചു ചേർത്തിരിക്കുകയാണ് സൽമാൻ.യഷിരാജ് ഫിലിംസ് ട്വിറ്റർ പേജിലൂടെ ചിത്രം പുറത്തു വിട്ടു.

തടാകത്തിൽ ഒരു പാട്ടാണ് ചിത്രീകരിക്കേണ്ടിയിരുന്നത്.എന്നാൽ സൽമാൻ അതൊരു ക്യാൻവാസാക്കി മാറ്റുകയായിരുന്നു.ഐസിൽ എല്ലാ തരം പെയിന്‍റുകളും പിടിക്കില്ല.അതുകൊണ്ട് പ്രകൃതിദത്തമായ കൂട്ടുകൾ വേണ്ടി വന്നു.നല്ലൊരു ഫിറ്റ്നെസ് ഫ്രീക്ക് മാത്രമല്ല ചിത്രകാരൻ കൂടിയാണെന്ന് സൽമാൻ തെളിയിച്ചിരുക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close