KeralaNews

കെടെറ്റിന് ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം

സ്‌കൂള്‍ അധ്യാപകനിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെടെറ്റ്) ഓണ്‍ലൈനായി ഡിസംബര്‍ അഞ്ചു വരെ അപേക്ഷിക്കാം. ഡിസംബര്‍ 15 മുതല്‍ ഹാള്‍ടിക്കറ്റ് ലഭിക്കും. ഒന്ന്, രണ്ട് കാറ്റഗറികളുടെ പരീക്ഷ ഡിസംബര്‍ 28 നും മൂന്ന്, നാല് കാറ്റഗറികളുടെ പരീക്ഷ ഡിസംബര്‍ 30നുമാണ്.

 

 
കാറ്റഗറി 1 : (ലോവര്‍ പ്രൈമറി ക്ലാസുകള്‍ക്ക്)
യോഗ്യത: കുറഞ്ഞത് 45% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറി പരീക്ഷ ജയിക്കണം. രണ്ടു വര്‍ഷത്തെ അംഗീകൃത ടി.ടി.സി/ഡി.എഡ് വിജയിക്കണം. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറിയും രണ്ടു വര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ഡിപ്ലോമയും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറിയും നാലു വര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ബിരുദവും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറിയും രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എജുക്കേഷനും (സ്‌പെഷ്യല്‍ എജുക്കേഷന്‍). എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവ് അനുവദിച്ചിട്ടുണ്ട്. ഒ.ബി.സി ല്ക്ക ഒ.ഇ.സി വിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ 3% ഇളവ് നല്‍കും.

 

 
കാറ്റഗറി 2 : (അപ്പര്‍ പ്രൈമറി ക്ലാസുകള്‍ക്ക്)
യോഗ്യത: ബി.എ/ബി.എസ്സി/ബി.കോമും രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍/ടി.ടി.സി. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ബി.എ/ബി.എസ്സി/ബി.കോമും ഒരു വര്‍ഷത്തെ ബി.എഡും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി/സീനിയര്‍ സെക്കണ്ടറിയും നാലു വര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ബിരുദവും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍സെക്കണ്ടറി/
സീനിയര്‍ സെക്കണ്ടറിയും നാലു വര്‍ഷത്തെ ബി.എ/ ബി.എസ്സി.എഡ്./ബി.എ.എഡ്/ബി.എസ്സി.എഡ്.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവും ഒ.ബി.സി ഒ.ഇ.സി വിഭാഗക്കാര്‍ക്ക് 3% ഇളവും നല്‍കും.

 

 
കാറ്റഗറി 3 : (ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക്)
യോഗ്യത: 45% മാര്‍ക്കോടെ ബി.എ/ബി.എസ്സി/ബി.കോമും ബി.എഡും. അല്ലെങ്കില്‍ മാത്തമറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി എന്നിവയില്‍ 50% മാര്‍ക്കില്‍ കുറയാത്ത എം.എസ്സി.എഡ്. അല്ലെങ്കില്‍ ലൈഫ് സയന്‍സില്‍ 50% മാര്‍ക്കില്‍ കുറയാത്ത എം.എസ്സി.എഡ്. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ബി.എയും എല്‍.ടി.ടി.സി ജയിച്ചവരും.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവും ഒ.ബി.സി ഒ.ഇ.സി വിഭാഗക്കാര്‍ക്ക് 3% ഇളവും നല്‍കും.
കാറ്റഗറി 4 : (അപ്പര്‍ പ്രൈമറി തലം വരെയുള്ള അറബിക്, ഹിന്ദി, സംസ്‌കൃതം, ഉര്‍ദു ഭാഷാധ്യാപകര്‍ക്കും ഹൈസ്‌കൂള്‍ തലം വരെയുള്ള സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കും ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍ക്കും, ആര്‍ട്ട്/ക്രാഫ്റ്റ് അധ്യാപകര്‍ക്കും)
യോഗ്യത: യു.പി വിഭാഗം ഭാഷാധ്യാപകരാകാനും സ്‌പെഷ്യലിസ്റ്റ്, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരാകാനും കേരള എജൂക്കേഷന്‍ ആക്ട് ആന്റ് റൂള്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവും ഒ.ബി.സി ഒ.ഇ.സി വിഭാഗക്കാര്‍ക്ക് 3% ഇളവും നല്‍കും.

 

 
ഓരോ കാറ്റഗറിക്കും 500 രൂപയാണ് പരീക്ഷാഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വ്യത്യസ്തശേഷി വിഭാഗക്കാര്‍ക്കും 250 രൂപയാണ് ഫീസ്. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതം അടയ്ക്കണം. ഓണ്‍ലൈന്‍, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവയെ കംപ്യൂട്ടറില്‍ നിന്ന് ജനറേറ്റ് ചെയ്ത് കിട്ടുന്ന ചെലാന്‍ ഉപയോഗിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയില്‍ നേരിട്ടോ ഫീസ് അടയ്ക്കാം. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാനാകൂ. ഒരിക്കല്‍ അപേക്ഷിച്ചു കഴിഞ്ഞാല്‍ പിന്നീട് തിരുത്തല്‍ വരുത്താനാകില്ല. അധ്യാപക യോഗ്യതയ്ക്കായി നിശ്ചയിച്ചിട്ടുള്ള ബി.എഡ്/ഡി.എഡ് തുടങ്ങിയ കോഴ്‌സുകളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും കെടെറ്റിന് അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടോ, ചെലാനോ, രേഖകളുടെ പകര്‍പ്പുകളോ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. പരീക്ഷയെഴുതാനുള്ള ജില്ല അപേക്ഷയില്‍ രേഖപ്പെടുത്തണം. പരീക്ഷാകേന്ദ്രം അഡ്മിറ്റ് കാര്‍ഡിലൂടെ അറിയിക്കും.
അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള പരീക്ഷയില്‍ എല്ലാ കാറ്റഗറികളിലും 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. കാറ്റഗറി ഒന്നില്‍ ചൈല്‍ഡ് ഡവലപ് മെന്റ് & പെഡഗോഗി, മാത്തമറ്റിക്‌സ്, ഇ.വി.എസ്., ഭാഷ 1 (മലയാളം/തമിഴ്/കന്നഡ), ഭാഷ 2 (ഇംഗ്ലീഷ്/അറബിക്) എന്നിവയുണ്ട്. കാറ്റഗറി രണ്ടില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമറ്റിക്‌സ് ല്ക്ക സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ഭാഷ 1 (മലയാളം/തമിഴ്/കന്നഡ) ഭാഷ 2 (മലയാളം/ഇംഗ്ലീഷ്ഭാഷ ഒന്നില്‍ ഉള്‍പ്പെടാത്തവ) എന്നീ ചോദ്യങ്ങള്‍ ഉണ്ട്. കാറ്റഗറി മൂന്നില്‍ അഡോളസെന്റ് സൈക്കോളജി, തിയറീസ് ഓഫ് ലേണിങ് ആന്റ് ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഭാഷ (മലയാളം/ഇംഗ്ലീഷ്/തമിഴ്/കന്നഡ), വിഷയ പ്രാധാന്യമുള്ള മേഖല (കണ്‍ടെന്റ് & പെഡഗോഗി) എന്നിവയില്‍ ചോദ്യങ്ങളുണ്ടാകും. കാറ്റഗറി നാലില്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ്, പെഡഗോഗി & ടീച്ചര്‍ ആപ്റ്റിറ്റിയൂഡ്, ഭാഷ (മലയാളം/ഇംഗ്ലീഷ്/തമിഴ്/കന്നഡ), വിഷയ പ്രാധാന്യമുള്ള മേഖല (കണ്‍ടെന്റ് & പെഡഗോഗി) എന്നിവയിലാകും ചോദ്യങ്ങള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close