NationalNews

രാജ്യത്തെ മുസ്ലീം സമൂഹം രാമന്റെ പിന്തുടര്‍ച്ചക്കാരാണെന്ന്? കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: ഭാരതത്തിലെ മുസ്ലീം ജന സമൂഹം രാമന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ് സഹമന്ത്രി.അതിനാല്‍ രാമക്ഷേത്രം പണിയുന്നതിന് മുസ്ലീം ജനങ്ങളുടെ സഹായം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോധ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

 

 

രാജ്യത്തെ മുസ്ലീമുകള്‍ രാമന്റെ പിന്തുടര്‍ച്ചക്കാരാണ്. അവരാരും മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ മക്കളല്ല.അവര്‍ രാമന്റെ മക്കളാണ്. ആചാരങ്ങളില്‍ മാത്രമേ ഇരുമതങ്ങളും തമ്മില്‍ വ്യത്യാസമുള്ളുയെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

 

 

ഷിയ വഖഫ് ബോര്‍ഡ് രാമക്ഷേത്ര നിര്‍മാണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്. ആഴ്ചകള്‍ക്കകം തന്നെ സുന്നികളും ഇതേ നിലപാടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നമ്മുടെ മുന്‍തലമുറകള്‍ക്കായി രാമക്ഷേത്രം നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close