Movies

ബയോപിക് സിനിമയില്‍ അഞ്ജുവാകാന്‍ അനുഷ്‌ക

രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ കായികതാരമാണ് മലയാളിയായ അഞ്ജു ബോബി ജോര്‍ജ്. 2003ലെ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ അഞ്ജു ലോക ചാംപ്യന്‍ഷിപ്പിലും മെഡല്‍ നേടിയിട്ടുണ്ട്. മന്ത്രിയായിരിക്കെ ഇ.പി ജയരാജനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലൂടെയും അഞ്ജു വാര്‍ത്തകളില്‍ നിറഞ്ഞു. കായികമേഖലയിലെ സംഭാവനകള്‍ മാനിച്ച് അഞ്ജുവിന് അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌നം പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

 

കായിക രംഗത്ത് നിന്ന് വിരമിച്ച അഞ്ജു ഇപ്പോള്‍ ബംഗളുരുവിലാണ് താമസം. പരിശീലന രംഗത്ത് സജീവമായ അഞ്ജുവിന്റെ ജീവിതകഥ പ്രമേയമാകുന്ന ബയോപിക് സിനിമയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നത്. തന്റെ ബയോപിക് സിനിമ ഇറങ്ങിയാല്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ തന്റെ വേഷം ചെയ്യണമെന്ന് അഞ്ജു പറഞ്ഞു. തന്റെ ജീവിതം സിനിമയാക്കുന്നതിനോട് അഞ്ജുവിന് എതിര്‍പ്പില്ല. എന്നാല്‍ താന്‍ പരിശീലിപ്പിക്കുന്ന കായികതാരങ്ങളില്‍ ഒരാളെങ്കിലും ഒളിംപിക്‌സ് മെഡല്‍ നേടിയ ശേഷമേ ബയോപിക് സിനിമ നിര്‍മ്മിക്കുന്നത് കാണാന്‍ ആഗ്രഹമുള്ളൂ എന്നാണ് താരത്തിന്റെ നിലപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close