KeralaNews

മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിച്ചാല്‍ ഇങ്ങനെയൊക്കെ ഉണ്ടാവും: കാനം

കോട്ടയം: എന്‍.സി.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്നും അദ്ദേഹത്തിനുണ്ടായ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും കാനം പറഞ്ഞു. മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും കാനം പറഞ്ഞു.

രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ എല്‍.ഡി.എഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു. അത്പ്രകാരം മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളും. സി.പി.ഐയ്ക്ക് പറയാനുള്ളത് ഒരു മടിയും കൂടാതെ മുന്നണി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close