Sports

ഘാനയെ തോല്പിച്ച് മാലി സെമിയിൽ

കുട്ടിലോകകപ്പിന്റെ ഫൈനലിൽ മാലി. ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മാലി സെമി ഫൈനലിൽ എത്തിയത്. പതിനഞ്ചാം മിനുട്ടിൽ ഹജിം ഡ്രയിം, അറുപത്തിയൊന്നാം മിനുട്ടിൽ ജമോസ ട്രവോർ എന്നിവരാണ് മാലിക്ക് വേണ്ടി ഗോൾ നേടിയത്. ഘാനക്ക്‌ വേണ്ടി പെനാൽറ്റിയിലൂടെ കുട്സ് മുഹമ്മദ്‌ ആശ്വാസ ഗോൾ നേടി. സ്പെയിൻ, ഇറാൻ ടീമുകളിൽ ആരെങ്കിലുമാകും സെമി ഫൈനലിലെ മാലിയുടെ എതിരാളി.

 

ആക്രമണ ഫുട്ബാൾ ആണ് ഇരു ടീമുകളും പുറത്തെടുത്തത്. തുടക്കത്തിൽ മാലിയാണ് മികച്ച കളി പുറത്തെടുത്തത്. എന്നാൽ മിന്നലാക്രമണത്തിലൂടെ മാലി ഗോൾ നേടി. തുടർച്ചയായി ഘാനക്ക്‌ ഫ്രീ കിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നാല്പത്തിയൊന്നാം മിനുട്ടിൽ ഘാന ഗോൾ വല കുലുക്കിയെങ്കിലും മാലി താരത്തെ തള്ളിയിട്ടതിനു ഘാനയുടെ ഇബ്രാഹിം സല്ലിക്കെതിരെ റഫറി ഫൗൾ വിധിച്ചു.

 

രണ്ടാം പകുതിയിൽ മാലി വീണ്ടും ലീഡുയർത്തി. 61ആം മിനുട്ടിൽ ജമോസ ട്രവോർ ആണ് മാലിക്ക് ഗോൾ സമ്മാനിച്ചത്. ഘാനയുടെ ഗോളിന് വഴിമരുന്നിട്ട് ഒരു ഫൗൾ ആണ്. ഫോർഡ് കോനാട്ടയുടെ ഫൗൾ ആണ് ഘാനക്ക്‌ ഗോൾ സമ്മാനിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close