NationalNews

കർണാടകയിൽ വാഹനാപകടം, 4 മലയാളി വിദ്യാർത്ഥികൾ മരിച്ചു

കർണാടകയിൽ രാമനാഗരിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളി വിദ്യാർത്ഥികൾ മരിച്ചു. എം ബി ബി എസ് വിദ്യാർത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്.

 

പുലർച്ചെ 3. 45നു ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ ആണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെക്കിൽ ഇടിക്കുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു.

 

മൃതദേഹങ്ങൾ പോസ്റ്റ്‌ മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ രണ്ടു പേർ ബംഗളുരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ ആണ്. മറ്റു രണ്ടു പേർ തമിഴ്നാട് വെല്ലൂർ വി ഐ ടി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close