LifeMovies

ഉദാഹരണം സുജാത മികച്ച കുടുംബ ചിത്രം – റിവ്യൂ

നായകനില്ലാതെ നായിക ഒറ്റക്കൊരു സിനിമയെ തോളിലേറ്റുന്നത മലയാളത്തിൽ അസാധാരണമാണ്.കേരളത്തിന്‍റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രം വേറിട്ടു നിൽക്കുന്നതും അതു കൊണ്ട് തന്നെ.

 

തിരുവനന്തപുരത്തെ ചെങ്കൽചൂളയിലെ സാധാരണ വിധവയാണ് സുജാത.ഭർത്താവ് നഷ്ടപ്പെട്ടിട്ടും മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മ.വിദ്യാഭ്യാസത്തിന്‍റെ വിലയറിയാത്ത മകളിൽ നിന്ന് സുജാത നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം.

 

സുജാതയാണ് മഞ്ജു.സുജാതയുടെ മകളായി പുതുമുഖ ബാലതാരം അനശ്വരയും അഭിനയിക്കുന്നു.ആതിര കൃഷ്ണനായി മികച്ച അഭിനയം കാ‍ഴ്ച വച്ച അനശ്വരയുടെ ക്ലൈമാ്ക്സ രംഗങ്ങൾ മികച്ചൊരു ബാലതാരത്തെ മലയാളത്തിന് സമ്മാനിക്കുന്നവയാണ്.

 

നർമ്മം വിരിയിക്കുന്ന കണക്കു മാഷ് കുതിരയായി ജോജുവും,ചലച്ചിത്ര രചയിതാവ് ജോർജ് പോളായി നെടുമുടി വേണുവും ചിത്രത്തിലുണ്ട്.കളക്ടറുടെ കഥാപാത്രമായി മംമ്ത മോഹൻദാസും എത്തുന്നു.

 

നവാഗത സംവിധായകന്‍റെ ചിത്രമാണ് ഇതെന്ന് ഒരിക്കൽ പോലും തോന്നിപ്പിച്ചില്ല സംവിധായകൻ പ്രവീൺ സി ജോസഫ്.ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ക്രെഡിറ്റ് കോടുത്തിരിക്കുന്നത് ‘നീൽ ബാട്ടെ സന്നാട്ടെ’ എന്ന ഹിന്ദി ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കൾക്കാണ്.അഡീഷണൽ സ്ക്രീൻപ്ലെ ചെയ്തിരിക്കുന്നത് നവീൻ ഭാസ്കറും മാർട്ടിൻ പ്രക്കാട്ടും.

 

ഗോപീസുന്ദറിന്‍റെ മികച്ച ഗാനങ്ങളും മധു നീലകണ്ഠന്‍റെ ഛായാഗ്രാഹണവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.അമ്മയും മകളും തമ്മിലുളള വൈകരിക ബന്ധത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം നൂറു ശതമാനവും ഒരു കുടുംബ ചിത്രമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close