Life

മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണോ ? യോഗാ കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

 
മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണമോയെന്നാണ് കോടതി ചോദിച്ചത്.

യോഗാ കേന്ദ്രത്തിലെ പീഡനവിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

തൃപ്പൂണിത്തുറയില്‍ ഗുരുജി മനോജിന്റെ സ്ഥാപനത്തില്‍ നിന്ന് രക്ഷപ്പെട്ട മിശ്രവിവാഹിതയായ യുവതിയാണ് കോടതിയെ സമീപിച്ചത്.

 
യോഗാ കേന്ദ്രത്തെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടറുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിക്കൊപ്പം യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിശദീകരിക്കുന്ന യുവതിയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

യോഗ കേന്ദ്രം അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുമെന്ന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു. യോഗ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close