Life

മോദിയും യോഗിയും കൊടുത്ത പണി; ചിത്രം വരച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു

വാരണാസി: യോഗിയും മോദിയും കൂടെ തകര്‍ത്ത ഒരു കുടുംബത്തിന്റെ വാര്‍ത്തയാണ് വാരണാസിയില്‍ നിന്ന് പുറത്തു വരുന്നത്. ചിത്രം വരയ്ക്കുന്നതില്‍ തല്‍പ്പരയായ ഭാര്യ വരച്ച ചിത്രങ്ങള്‍ ഭര്‍ത്താവിനെ ചൊടിപ്പിച്ചു. ഉടന്‍ തന്നെ ഭാര്യയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രമാണ് പാവം ഭാര്യ വരച്ചത്.

 

 
നഗ്മ പ്രവീണ്‍ എന്ന യുവതി താന്‍ വരച്ച ചിത്രങ്ങള്‍ തന്റെ ഭര്‍ത്താവ് പര്‍വേസ് ഖാനെ കാണിക്കുകയായിരുന്നു. ചിത്രം കണ്ട് ദേഷ്യം വന്ന പര്‍വേസ് ഭാര്യയെ മര്‍ദ്ധിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. മകളെ തിരിച്ചു വീട്ടില്‍ കയറ്റാന്‍ നഗ്മയുടെ പിതാവ് വന്ന് അപേക്ഷിച്ചെങ്കിലും യോഗിയുടെയും മോദിയുടെയും പടം വരച്ച യുവതി തങ്ങളുടെ വീട്ടില്‍ ജീവിക്കാന്‍ അര്‍ഹയല്ലെന്ന് ഭര്‍ത്താവും അമ്മായിയമ്മയും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close