News

ഉപരോധം അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടണമെന്ന് ഖത്തര്‍

സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ (യു.എന്‍.) ഇടപെടണമെന്ന് ഖത്തര്‍. പ്രതിസന്ധി പരിഹരിക്കുന്നതില്‍ യു.എന്നിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശം യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കൈമാറി.

അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെത്തിയാസ് അല്‍ മാരി നേരിട്ടാണ് അമീറിന്റെ സന്ദേശം ഗുട്ടെറസിന് നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ യു.എന്‍. അടിയന്തരമായി ഇടപെടണമെന്ന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയും ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close