KeralaNews

വിന്‍സെന്‍റ്​ എം.എല്‍.എ സെഷന്‍സ്​ കോടതിയല്‍ ജാമ്യാപേക്ഷ നല്‍കും

തിരുവനന്തപുരം: എം.വിൻസ​െൻറ്​ എം.എൽ.എ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ്​ സെഷൻസ്​ കോടതിയിൽ ജാമ്യാപേക്ഷ നല്‍കുക. തന്‍റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും, പൊലീസ് കള്ളക്കേസ് ചമച്ചെന്നുമാണ് വിന്‍സന്‍റിന്‍റെ വാദം. നിലവിലെ സാഹചര്യത്തില്‍ വിന്‍സന്‍റിന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയത്​.
അതേസമയം, വിൻസ​െൻറി​​െൻറ അറസ്​റ്റുമായി ബന്ധപ്പട്ട്​ തലസ്​ഥാനത്ത്​ നെയ്യാറ്റിൻ കരയിലും കാട്ടാക്കടയിലും എൽ.ഡി.എഫ്​^യു.ഡി.എഫ്​ സംഘർഷം അരങ്ങേറിയിരുന്നു. സംഘർഷത്തെ തുടർന്ന്​ പ്രദേശത്ത്​ നിരോധനാജ്​ഞ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്​ പൊലീസ്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close