Business

ട്രെ​യി​നി​ല്‍ കി​ട്ടു​ന്ന​ത് മ​നു​ഷ്യ​നു തി​ന്നാ​ന്‍ കൊ​ള്ളാ​ത്ത​ത്; സി​എ​ജി റി​പ്പോ​ര്‍​ട്ട്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ട്രെ​യി​നു​ക​ളി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ന​ല്‍​കു​ന്ന ഭ​ക്ഷ​ണം മ​നു​ഷ്യ​നു ക​ഴി​ക്കാ​ന്‍ കൊ​ള്ളാ​ത്ത​താ​ണെ​ന്ന് കം​പ്ട്രോ​ള​ര്‍ ആ​ന്‍റ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ല്‍ (സി​എ​ജി) റി​പ്പോ​ര്‍​ട്ട്. സ്റ്റേ​ഷ​നു​ക​ളി​ലെ കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും വൃ​ത്തി​യും വെ​ടി​പ്പു​മി​ല്ലെ​ന്നും സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ണു​ബാ​ധ​യു​ള്ള ഭ​ക്ഷ​ണ​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കു ന​ല്‍​കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

 
തെ​ര​ഞ്ഞെ​ടു​ത്ത 74 സ്റ്റേ​ഷ​നു​ക​ളി​ലും 80 ട്രെ​യി​നു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ല്‍ ഒ​രി​ട​ത്തു പോ​ലും വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള കാ​റ്റ​റിം​ഗ് യൂ​ണി​റ്റോ സ​ര്‍​വീ​സോ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഇ​ന്ന​ലെ പാ​ര്‍​ല​മെ​ന്‍റി​ല്‍ വെ​ച്ച സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​നു​ഷ്യ​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള​തും കേ​ടു വ​ന്ന​തു​മാ​യി ഭ​ക്ഷ്യ വ​സ്തു​ക്ക​ളാ​ണു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. റീ​സൈ​ക്കി​ള്‍ ചെ​യ്ത ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ വീ​ണ്ടും പാ​കം ചെ​യ്തു വി​ത​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്. ഉ​പ​യോ​ഗി​ക്കാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​യ്ക്ക് ചെ​യ്ത ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി.

 
സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നി​ലും വി​ല്‍​ക്കു​ന്ന​ത് അം​ഗീ​കാ​ര​മി​ല്ലാ​ത്ത ബ്രാ​ന്‍​ഡ് കു​ടി​വെ​ള്ള​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close