Uncategorized

ദിലീപിന് പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

കോഴിക്കോട്: താന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്നും ഇപ്പോള്‍ നടക്കുന്നത് മാധ്യമങ്ങളുടെ ശിക്ഷ വിധിക്കലാണെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സത്യം തെളിയുന്നതുവരെ മാധ്യമങ്ങള്‍ കാത്തുനില്‍ക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.
നടീ നടന്‍മാരും അണിയറ പ്രവര്‍ത്തകരുമടക്കം നിരവധി ആളുകള്‍ ദിലീപിനെ പിന്തുണച്ച്‌ ഇതിന് മുമ്ബേ രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ദിലീപിനെ തള്ളിപ്പറഞ്ഞവര്‍ പിന്നീട് വാക്കുമാറ്റി പറയുകയും ചെയ്തിരിന്നു.

 

അതേസമയം അമ്മ അടക്കമുള്ള സിനിമാ പ്രവര്‍ത്തകരുടെ സംഘടനകളില്‍നിന്നു ദിലീപിനെ പുറത്താക്കിയിരുന്നു.
തിങ്കളാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റു ചെയ്യുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തെങ്കിലും പോലീസ് കസ്റ്റഡിയില്‍ വിടുകയായിരിന്നു. നാളെയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close