NationalNews

ദില്ലിയില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബാബ ഹരിദാസ് നഗറില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് നിര്‍ത്തി അഞ്ച് പേരെ ക്രൂരമായി മര്‍ദ്ദിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പശുസംരക്ഷണത്തിന്റെ പേരില്‍ കന്നുകാലികളുമായി വന്ന വാഹനത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. പിന്നീട് വാഹനം തടഞ്ഞ് നിര്‍ത്തി അതിലുണ്ടായിരുന്ന അഞ്ച് പേരെ മര്‍ദ്ദിക്കുകയും ചെയ്തു. പ്രദേശവാസികള്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആക്രമണങ്ങള്‍ പാടില്ലെന്ന് പ്രധാനമന്ത്രിയുടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സംഘര്‍മുണ്ടായത്. ഹരിയാന സ്വദേശിയായ ജൂനൈദിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ട്രെയിനില്‍ കൊല്ലപ്പെടത്തിയതിന് പിന്നാലെയാണ് പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close