Uncategorized

എൺപതാം വിവാഹ വാർഷികത്തിലും ഒരേ മനസായി

വിവാഹമോചനം ഒരു ഫാഷനായി മാറിയ ഇക്കാലത്ത് ഉത്തമകുടുംബജീവിതത്തിന്‍റെ മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മി​ഷി​ഗ​ണി​ലെ വൃദ്ധദ​ന്പ​തി​ക​ൾ. കാ​ര​ണം അ​ടു​ത്തി​ടെ ഇ​വ​ർ ആ​ഘോ​ഷി​ച്ച​ത് ഇ​വ​രു​ടെ 80-ാം വി​വാ​ഹ വാ​ർ​ഷ​ക​മാ​ണ്. അ​താ​യ​ത് ഒ​രാ​ളു​ടെ ഇന്നത്തെ ശരാശരി ആ​യു​ർദൈ​ർ​ഘ്യം. തൊണ്ണൂറിലെത്തിയ ഡൊ​ണാ​ൾ​ഡ്- വി​വി​യൻ ദ​ന്പ​തി​ക​ളാ​ണ് വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​റ്റു​ള്ള​വ​ർ​ക്കു കൂ​ടി പ​ക​ർ​ന്നു ന​ൽ​കി സ​മീ​ഹ​ത്തി​നൊ​ന്നാ​കെ മാ​തൃ​ക​യാ​യ​ത്.

 

1937-ൽ ​വി​വാ​ഹി​ത​രാ​യ ഇ​വ​ർ ​ഗ്രാ​ൻ​ഡ് റാ​പ്പി​ഡ്സി​ലെ മ​ണോ​ർ പി​ൽ​ഗ്രി​മി​ൽ വ​ച്ചാ​ണ് വി​വാ​ഹ​ത്തി​ന്‍റെ 80-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്. ഇ​വ​ർ​ക്ക് മൂ​ന്നു മ​ക്ക​ളും നാ​ലു കൊ​ച്ചുമ​ക്ക​ളും 14 കൊ​ച്ചു മ​ക്ക​ളു​ടെ മ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളാ​യി 15 പേ​രു​മാ​ണു​ള്ള​ത്. ഒ​രു പ​ള്ളി​യി​ൽ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ഈ ​സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി മാ​റു​ക​യാ​യി​രു​ന്നു. പ​ര​സ്പ​ര​മു​ള്ള സ്നേ​ഹ​വും വി​ശ്വാ​സ​വു​മാ​ണ് ഇ​പ്പോ​ഴും ത​ങ്ങ​ളെ ഒ​ന്നി​ച്ചു നി​ർ​ത്തു​ന്ന​തി​ന്‍റെ ര​ഹ​സ്യ​മെ​ന്നാ​ണ് ഇ​രു​വ​രും വി​ശ്വ​സി​ക്കു​ന്ന​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close