News

ഇന്ത്യന്‍ വിമാനങ്ങള്‍ യുഎഇ പാത ഉപയോഗിച്ചുതുടങ്ങി

ഖത്തറിലേക്കും തിരിച്ചുമുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ യുഎഇക്കുമുകളിലൂടെ പറന്നുതുടങ്ങി. ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തവ ഒഴികെയുള്ള വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ നിരോധനമില്ലെന്ന് യുഎഇ വ്യക്തമാക്കിയതോടെയാണിത്. സൌദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിക്കുകയും വ്യോമ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതിനെതുടര്‍ന്ന് ഖത്തറിലേക്കുള്ള മറ്റു രാജ്യങ്ങളുടെ വിമാന സര്‍വീസിനെയും സാരമായി ബാധിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യക്കാരെയാണ് ഇത് പ്രയാസത്തിലാക്കിയത്.

 

ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ യുഎഇ വ്യോമപാത ഒഴിവാക്കി കറാച്ചി (പാകിസ്ഥാന്‍), ബന്ദര്‍ അബ്ബാസ് (ഇറാന്‍) വഴി അറബിക്കടലിനുമുകളിലൂടെയായിരുന്നു ഖത്തറിലേക്ക് സര്‍വീസ് നടത്തിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവയെല്ലാം കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ റൂട്ടായിരുന്നു സര്‍വീസ്. ഇത് ഒരുമണിക്കൂറോളം അധികസമയം പറക്കേണ്ട അവസ്ഥയുണ്ടാക്കി.വിമാനങ്ങള്‍ ഒരുദിവസംമുമ്പ് യുഎഇ സിവില്‍ ഏവിയേഷനില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയുമുണ്ടെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close