LifeMovies

സൽമാനും കത്രീനയും വീണ്ടും പ്രേമത്തിൽ…?

ബോളിവുഡ് സുന്ദരി കത്രീന കൈഫും സൽമാൻ ഖാനും വീണ്ടും അടുത്തതായി റിപ്പോർട്ട്.സൽമാന് വേണ്ടി സ്വന്തം മാനേജരെ വരെ മാറ്റാൻ കത്രീന തയ്യാറായത്രെ.സൽമാന്‍റെ പുതിയ മാനേജ്മെന്‍റ് ഏജൻസിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും നടിയ്ക്ക് പരിപാടിയുണ്ട്.

രണ്ട് മാസം മുമ്പാണ് സൽമാന്‍റെ പുതിയ പിആർ മാനേജ്മെന്‍റ് കമ്പനി പ്രവർത്തനം ആരംഭിച്ചത്.സഹോദരനും നടനുമായ സുഹൈൽ ഖാനാണ് കമ്പനിയുടെ ചുമതലക്കാരൻ.കത്രീനയും ഈ കമ്പനിയിൽ ചേർന്നതായാണ് വാർത്ത.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്,സിദ്ധാർത്ഥ് മൽഹോത്ര,വരുൺ ധവാൻ തുടങ്ങിയ യുവതാരങ്ങളും സൽമാനോട് കൈകോർക്കുന്നുണ്ട്.സൽമാന്‍റെ സഹോദരി ഭർത്താവ് ആയുഷ് ശർമ്മയും കമ്പനിയിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close