Life

പുണ്യാളന്‍ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും വിതരണ രംഗത്തേക്ക്

തിരുവനന്തപുരം: മലയാള സിനിമാ വിതരണ രംഗത്തേക്ക് പുതിയൊരു കമ്പനികൂടി. നടന്‍ ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറുമാണ് വിതരണ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പുണ്യാളന്‍ സിനിമാസ് എന്നാണ് വിതരണ കമ്പനിക്ക് പേരിട്ടിരിക്കുന്നത്.പുണ്യാളന്‍ അഗര്‍ബത്തീസ് രഞ്ജിത്ത് ശങ്കര്‍ -ജയസൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. ഇതിൻറെ രണ്ടാം ഭാഗത്തിൻറെ തയ്യാറെടുപ്പിലാണ് ഇരുവരും. അതേസമയം തന്നെയാണ് ഇരുവരും പുതിയ വിതരണ കമ്പനി അതേപേരിൽ തുടങ്ങിയിരിക്കുന്നത്.ഫേസ് ബുക്ക്പേജിലൂടെ ജയസൂര്യയാണ് പുതിയ സംരഭത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

 

ജയസൂര്യയുടെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ.വളരെ സനേഹത്തോടെ, അഭിമാനത്തോടെ, ഒരു കാര്യം അറിയിക്കട്ടെ.. ഞാനും രഞ്ജിത്ത് ശങ്കറും കൂടി ഒരു പുതിയ വിതരണ കമ്പനി ആരംഭിച്ചു. ‘പുണ്യാളന്‍ സിനിമാസ് ‘ എന്നാണ് പേര്. ഇതു വഴി ഞങ്ങളുടെ ചിത്രങ്ങളും, ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന മറ്റ് നല്ല ചിത്രങ്ങളും, വിതരണത്തിന് എടുത്ത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക, എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ‘പുണ്യാളന്‍ സിനിമാസി’ ന്റെ ആദ്യ ചിത്രം ‘പുണ്യാളന്‍ അഗര്‍ബത്തീസി’ന്റെ രണ്ടാം ഭാഗം തന്നെയാണ്. ഈ വര്‍ഷം നവംബര്‍ 17ന് പുണ്യാളന്‍ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതാണ്. എല്ലാ സ്നേഹ, സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close