NationalNews

ജാദവിന്റെ വധശിക്ഷ തല്‍കാലം നടപ്പിലാക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്റെ പിടിയിലായ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തല്‍കാലം നടപ്പിലാക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് ഇന്നും ആവര്‍ത്തിച്ചു. ഇതുതന്നെയാണ് രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാന്‍ വാദിച്ചതും. മാദ്ധ്യമങ്ങളെ ഉപയോഗിച്ച് കേസില്‍ തെറ്റായ പ്രചാരണം നടത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

കേസില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നത് വരെ വധശിക്ഷ നടപ്പാക്കില്ലെന്ന് രാജ്യന്തര കോടതി ജഡ്ജി റോണി എബ്രഹാം ഉത്തരവിട്ടിരുന്നു. ഇത് പരിഗണിച്ചാണ് വധശിക്ഷ തത്ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close