Uncategorized

കശാപ്പ് നിരോധനം: വിമര്‍ശനവുമായി ചുംബന സമര നായിക രശ്മി നായര്‍

കൊല്ലം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചുംബന സമര നായിക രശ്മി നായരും. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ പുകയുകയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ നിരോധനത്തിനെതിരെയും അനുകൂലിച്ചും പോസ്റ്റുകള്‍ നിരവധിയാണ്. അത്തരമൊരു പ്രതിഷേധവുമായാണ് രശ്മി നായരും രംഗത്തെത്തിയിരിക്കുന്നത്. ഇരുവഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുമെങ്കില്‍ നമ്മള് ബീഫ് തിന്നും.

 

അതിനി എത്ര കടവത്ത് നരേന്ദ്ര മോദി കാവി കോണകം കുത്തി നിര്‍ത്തിയാലും അതും കൂടി ഒലിച്ചങ്ങ് പോകും എന്നതാണ് രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. രശ്മി നായരെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളും വരുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close