NationalNews

മാഞ്ചസ്റ്റര്‍ സ്‌ഫോടനം ; തീര്‍ത്തും അപലപനീയവും വേദനാജനകവുമാണെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ലണ്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരുടെ വേദനയില്‍ പങ്കുചേരുന്നവെന്നും സംഭവം തീര്‍ത്തും അപലപനീയമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ച രാത്രി 10.30ന് സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19പേരാണ് മരിച്ചത്. യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡേയുടെ സംഗീത പരിപാടി അവസാനിച്ച് കാണികള്‍ പുറത്തേക്കിറങ്ങവെയായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അമ്പതോളം പേര്‍ക്കു പരിക്കേറ്റിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close