LifeNational

വിമാനത്തില്‍ വംശീയാധിക്ഷേപം; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഭജന്‍ സിംഗ്

മുംബൈ: ഇന്ത്യക്കാരിയെ വിമാനത്തിൽ വെച്ച് വംശീയാമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത വിദേശ പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് രംഗത്ത്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അംഗ വൈകല്യമുള്ള വേറൊരാളെയും പൈലറ്റ് അധിക്ഷേപിച്ചതായി ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

 

ജെറ്റ് എയർവേഴ്സിന്റെ ബെർണാഡ് ഹോസ്ലിനെതിരെയാണ് ഹർഭജൻ നടപടിയെടുക്കണമെന്ന് ട്വിറ്റ് ചെയ്തിരിക്കുന്നത്. കൂടെയുണ്ടായിരുന്ന ഇന്ത്യക്കാരിയെ പൈലറ്റ് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായി താരം പറഞ്ഞു. ‘വൃത്തി കെട്ട ഇന്ത്യക്കാരൻ വിമാനത്തിൽ നിന്ന് ഇറങ്ങൂ’ എന്ന് പൈലറ്റ് പറഞ്ഞു. എന്നാൽ എവിടെയാണ് സംഭവം നടന്നതെന്ന് ഹർഭജൻ പറഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങൾ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി.

 

നേരത്തെ ഏഷ്യക്കാരനെ വിമാനത്തിൽ നിന്ന് വലിച്ചിഴച്ച് കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ള വാർത്ത പുറത്ത് വന്നിരുന്നു. വിദേശത്തേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന്റെ സീറ്റ് വേറൊരാൾക്ക് ഒഴിഞ്ഞ് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതായിരുന്നു കാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close