KeralaNews

മണിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മര്യാദയുടെ സകല സീമകളെയും ലംഘിച്ച്, വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എം.എം.മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. മണിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും മണിയുടെ മാനസിക നില പരിശോധിക്കണമെന്നും അദ്ദേഹം കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല പറഞ്ഞു.

കൈയേറ്റം ഒഴിപ്പിക്കുന്നതിന് നിയമാനുസൃതം നടപടി എടുത്ത ഉദ്യോഗസ്ഥരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ച മണി ഇപ്പോള്‍ സ്ത്രീകള്‍ക്ക് നെരെയും തിരിഞ്ഞിരിക്കുന്നു. മൂന്നാര്‍ സമരം തോട്ടം തൊഴിലാളികലായ സ്ത്രീകളെ അശ്ലീലച്ചുവയോടെയാണ് മണി ആധിക്ഷേപിച്ചത്.

സ്ത്രീകള്‍ക്കെതിരെ അശ്ലീല ആരോപണമുന്നയിക്കുന്നത് സ്ത്രീപീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. മന്ത്രിയ്ക്ക് എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close