KeralaNews

ആലപ്പു‍ഴയിൽ വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവം : ശാരീരിക് ശിക്ഷക് പ്രമുഖ് അടക്കം 16 ആര്‍എസ്എസുകാര്‍ പിടിയില്‍

വയലാറില്‍ പ്ളസ്ടു വിദ്യാര്‍ഥി അനന്തു അശോകിനെ (18) തല്ലിക്കൊന്ന കേസില്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 16 ആര്‍എസ്എസുകാര്‍ പിടിയില്‍. ഇവരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

 

ആര്‍എസ്എസ് വയലാര്‍ മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് തൈവീട്ടില്‍ ആര്‍ ശ്രീക്കുട്ടന്‍ (23), വിഷ്ണു നിവാസില്‍ എം ഹരികൃഷ്ണന്‍ (23), ചക്കുവെളി വീട്ടില്‍ യു സംഗീത് (കണ്ണന്‍-19), വേന്തമ്പില്‍ വീട്ടില്‍ എം മിഥുന്‍ (19), കുറുപ്പന്തോടത്ത് എസ് അനന്തു (20), ഐക്കരവെളി ഡി ദീപക് (23), പുതിയേക്കല്‍ വീട്ടില്‍ ആര്‍ രാഹുല്‍ (മനു-20), ചക്കുവെളി യു ഉണ്ണികൃഷ്ണന്‍ (22), പാറേഴത്ത് നികര്‍ത്തില്‍ അതുല്‍ സുഖാര്‍നോ (19) എന്നിവരെയാണ് ചേര്‍ത്തല സിഐ വി പി മോഹന്‍ലാല്‍, എസ്ഐ സി സി പ്രതാപചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശ്രീക്കുട്ടനാണ് ഒന്നാംപ്രതി. 17 പ്രതികളുള്ള കേസിലെ രണ്ടാംപ്രതി ബാലമുരളി ഒളിവിലാണ്.

 

ബുധനാഴ്ച രാത്രി പത്തരയോടെയാണ് പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍- നിര്‍മല ദമ്പതികളുടെ മകനും വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയുമായ അനന്തു അശോകിനെ രാജരാജേശ്വരി ക്ഷേത്രോത്സവം നടക്കുന്നതിനിടെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ശാഖാംഗമായിരുന്ന അനന്തു ഒരുവര്‍ഷം മുമ്പാണ് അവരുമായുള്ള ബന്ധം വിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close