KeralaNews

മദ്യശാലകള്‍ പൂട്ടിയത് ടൂറിസത്തിന് തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ബദല്‍മാര്‍ഗ്ഗം തേടും

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മദ്യശാലകള്‍ പൂട്ടിയത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന് ബാദല്‍ മാര്‍ഗ്ഗങ്ങള്‍ തേടും. ദേശീയ , സംസ്ഥാന പാതയോരത്തെ ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും അടച്ച് പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കേരളത്തിലെ ബീവറേജസ് ഔട്ട്‌ലൈറ്റുകള്‍ അടക്കം ഉള്ളവ മാര്‍ച്ച് 31ന് അടച്ചിരുന്നു.

അടച്ച് പൂട്ടിയ ബീവറേജസ് ഔട്ട്‌ലൈറ്റുകള്‍ മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുന്നത് വേഗത്തില്‍ ആക്കുമെന്നും മന്ത്രി  പറഞ്ഞു. ഔട്ട്‌ലെറ്റുകള്‍ തദ്ദേശസ്ഥാപങ്ങളുടെ അനുമതി ഇല്ലാതെ തന്നെ മാറ്റുന്ന കാര്യം പരിഗണനയില്‍ ആണെന്നും കടകംപള്ളി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close