LifeMovies

മോഹൻലാലിന്‍റെ വിജയരഹസ്യം തുറന്നു പറഞ്ഞ് സുരേഷ് ഗോപി

തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പും വിജയ സാധ്യതയുമുളള നടനാണ് മോഹൻലാൽ.പുലിമുരുകൻ 150 കോടിയിലെത്തിയപ്പോൾ തൊട്ടു പിന്നാലെ വന്ന മുന്തിരിവളളികൾ തളിർക്കുമ്പോൾ 50 കോടി പിന്നിട്ട് ഇപ്പ‍ോ‍ഴും ഓടുന്നു.2016ൽ മാത്രം മോഹൻലാൽ ചിത്രങ്ങൾ വാരിക്കൂട്ടിയത് ഏതാണ്ട് 400 കോടി രൂപയാണ്.

 

ഈ വിജയത്തിന്‍റെ രഹസ്യമാണ് സുരേഷ് ഗോപി തുറന്നു പറയുന്നത്.മോഹൻലാലിന്‍റെ മുഖത്തെ കൗതുകമാണ് അദ്ദേഹത്തിന്‍റെ വിജയരഹസ്യമെന്ന് സുരേഷ് ഗോപി പറയുന്നു.പ്രേം നസീർ പോലും തിളങ്ങി നിൽക്കുന്ന കാലത്താണ് മോഹൻലാൽ സിനിമയിലെത്തുന്നത്.മോഹൻലാലിന്‍റെ മുഖത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും അന്ന് ഏറെ ചർച്ച നടന്നിരുന്നു.മുപ്പത്തിയൊന്ന് വർഷം മുമ്പ് മോഹൻലാൽ സിനിമയിലെത്തിയപ്പോൾ ആ മുഖത്തിന്‍റെ കൗതുകത്തിൽ വീണുപോയ ഒരു വിദ്യാർത്ഥിയായിരുന്നു താനെന്നും സുരേഷ് ഗോപി വെളിപ്പെടുത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close