NationalNews

ഗുര്‍മെഹറിന് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഗുര്‍മെഹര്‍ കൗറിന് സംസാരിക്കാന്‍ തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ക്ക് സ്വതന്ത്രമായി സംസാരിക്കാമെന്നും ഇഷ്ടമുള്ളത് ചെയ്യാമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജുജു. എബിവിപിക്കെതിരായ പ്രതിഷേധങ്ങള്‍ താന്‍ അവസാനിപ്പിക്കുകയാണെന്ന് ഗുര്‍മെഹര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ പ്രതികരണം വന്നത്.

ഗുര്‍മെഹറുടെ തലച്ചോര്‍ ആരോ മലീമസമാക്കിയെന്ന തന്റെ വിമര്‍ശനത്തിനെതിരേ രംഗത്തെത്തിയവര്‍ക്കും മന്ത്രി മറുപടി നല്‍കി. താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് ബോധ്യമുണ്ട്. ഇടതുപക്ഷമാണ് ഗുര്‍മെഹറിന്റെ തലച്ചോര്‍ മാറ്റിയെടുത്തതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു. 1962ലെ ഇന്തോചൈന യുദ്ധകാലത്ത് ചൈനയ്ക്ക് ഒപ്പം നിന്നവരാണ് ഇടതുപക്ഷക്കാര്‍. അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്ത് എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ അത് രാജ്യത്തെ നിയമത്തിന്റെ പരിധിയില്‍ നിന്നുവേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എബിവിപിക്കെതിരായ പ്രതിഷേധങ്ങളില്‍ നിന്നും ഗുര്‍മെഹര്‍ പിന്‍മാറുന്നുവെന്ന പ്രഖ്യാപനം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, പ്രതികരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. അവര്‍ ആഗ്രഹിക്കുന്നത് പോലെ പ്രവര്‍ത്തിക്കട്ടെ എന്നും അവരെ വെറുതെ വിടൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close