LifeNational

പ്രതീക്ഷയോടെ ലോകത്തെ ഏറ്റവും ഭാരമേറിയ പെൺകുട്ടി ഇമാൻ അഹമ്മദ്, 12 ദിവസം കൊണ്ട് 500 ൽ നിന്ന് 450 കിലോയിലേക്കെത്തി

ഈജിപ്ത് സ്വദേശി ഇമാന അഹമ്മദ് ഏറെ പ്രതീക്ഷയോടെയാണ് മുംബൈയിലെത്തിയത്. ആ പ്രതീക്ഷ അസ്ഥാനത്തല്ലെന്നാണ് ഇമാനെ ചികിസ്തിക്കുന്ന ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.12 ദിവസത്തെ ചികിത്സ കൊണ്ട് തന്നെ 50 കിലോയോളം ഭാരം കുറക്കാനായി.അമിതവണ്ണം ജീവനുതന്നെ ഭീഷണിയായതോടെയാണ് ഇമാൻ ചികിത്സക്കായി മുംബൈയിലെത്തിയത്.

 

കഴിഞ്ഞ 25 വർഷമായി പുറം ലോകം കാണാത്ത ഇമാനെ സംബന്ധിച്ച് ഇതൊരു പുതിയ മാറ്റമാണ്.മുംബൈയിലെ സെയ്ഫി ആശുപത്രി ഡോക്ടർ മുഫാസൽ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ചികിത്സ.അടുത്ത രണ്ടാ‍ഴ്ചക്കുള്ളിൽ ഇമാന് ആദ്യത്തെ ശസ്ത്രക്രിയ നടക്കും.ഒാപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിക്കാൻ ഇമാന് ഇനിയും വണ്ണം കുറയണം.

 

ആശുപത്രിയിൽ എത്തും മുൻപ് ഇമാന് തന്റെ ശരീരം ഉയർത്താൻ പരസാഹായം ആവശ്യമായിരുന്നു എങ്കിൽ, ഇപ്പോൾ തനിയെ ബെഡിൽ ഇരിക്കാനാകും.ആശുപത്രിയിൽ ഇമാനു വേണ്ടി പ്രത്യേകം വാർഡ് തന്നെ നിർമ്മിച്ചിട്ടുണ്ട്. ഈജിപ്തിൽ നിന്ന് മുംബൈയിലെത്തിച്ച ഇമാനെ, ക്രെയിൻ ഉപയോഗിച്ചാണ് ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close