KeralaNews

പൾസർ സുനി മൊ‍ഴി നൽകുന്നത് കൃത്യം കൃത്യമായി,ക്വട്ടേഷനല്ലെന്ന് പറയുമ്പോ‍ഴും നിരവധി സംശയങ്ങൾ ബാക്കി,കൂട്ടുപ്രതികളുടെ മൊ‍ഴിയിൽ നിന്ന് പൾസറിന്‍റെ മൊ‍ഴി വിഭിന്നവും

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയത് ബ്ലാക്ക്മെയിലിങ്ങിനും പണത്തിനും വേണ്ടിയാാണെന്നാണ് പൾസർ സുനിയുടെ മൊ‍ഴി.കാമുകിയെ വിവാഹം ക‍ഴിച്ച് ജീവിക്കാനാണിതെന്നും സുനി മൊ‍ഴി നൽകി.എന്നാൽ പൾസർ നൽകുന്ന മൊ‍ഴിയിൽ നിരവധി സംശയങ്ങൾ ബാക്കി നിൽക്കുന്നു.നടിയുടെ പരാതിയിലെ ചില പരാമർശങ്ങളും കൂട്ടു പ്രതികളുടെ മൊ‍ഴിയും ഇത് മറ്റാരോ ആസൂത്രണം ചെയ്ത ക്വട്ടേഷനാണെന്ന സൂചനയാണ് നൽകുന്നത്.

 

ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്നാണ് പൾസർ സുനി കാറിൽ വച്ച് നടിയോട് പറഞ്ഞത്.ഇതാരെന്ന പൊലീസിന്‍റെ ചോദ്യത്തിന് താൻ വെറുതെ പറഞ്ഞതാണെന്നാണ് സുനിയുടെ മറുപടി.

 

ക്വട്ടേഷനാണെന്നാണ് മാർട്ടിൻ ഒ‍ഴികെയുളള പ്രതികളോട് പൾസർ സുനി പറഞ്ഞിരുന്നത്.സംഭവശേഷം മറ്റാരുടേയോ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ച് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.ഇതാരാണെന്ന് ഇനിയും വ്യക്തമല്ല.

 

സംഭവ ദിവസം പാതിരാത്രി സുനി ഏതു വീട്ടിലേക്കാണ് പോയത് എന്നതും വ്യക്തമായിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ പ്രകാരം 20 മിനുട്ടാണ് പൾസർ സുനി ഇവിടെ ചെലവ‍ഴിച്ചത്.സുഹൃത്തിന്‍റെ വീടാണെന്നും ഇയാൾ മദ്യലഹരിയിലായതിനാൽ വാതിൽ തുറന്നില്ലെന്നും സുനി വിശദീകരിക്കുന്നുണ്ട്.എന്നാൽ 20 മിനുട്ട് വാതിലിനു മുന്നിൽ സുനി ചെലവ‍ഴിക്കുകയായിരുന്നോ എന്ന് സംശയം ബാക്കി നിൽക്കുന്നു.

 

ജാമ്യത്തിനായുളള എല്ലാ രേഖകളും അഭിഭാഷകനെ ഏൽപ്പിച്ചാണ് സുനി ഒളിവിൽ പോകുന്നത്.അതായത് മുന്നൊരുക്കം ഉണ്ടെന്നർത്ഥം ഇത്രയും സാഹസികമായിപൾസർ സുനിയെ കോടതിയിൽ ഹാജരാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് പിന്നിലെ ചേതോവികാരവും സംശയിക്കപ്പെടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close