LifeMovies

പെണ്ണു ചരക്കല്ല,ബഹുമാനിക്കാൻ പുരുഷൻ പഠിക്കണം,പ്രതിശ്രുത വരൻ മുസ്തഫ തന്‍റെ വസ്ത്രധാരണശൈലിയിൽ വരെ മാറ്റം വരുത്തിയെന്ന് പ്രിയാമണി

ഭാവി വരൻ തന്‍റെ ജീവിത ശൈലിയിലും വസ്ത്രധാരണത്തിലും മാറ്റം വരുത്തും വിധം സ്വാധിനിച്ചെന്ന് നടി പ്രിയാമണി.പെണ്ണിനെ ചരക്കായി കാണാതെ ബഹുമാനിക്കാനാണ് പഠിക്കേണ്ടത്.ആണും പെണ്ണും തുല്യരാണെന്ന പാഠമാണിതെന്നും പ്രിയാമണി ഒരു വനിതാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

 

പണ്ട് എല്ലാവരേയും കണ്ണടച്ചു വി‍ശ്വസിച്ചു.പലരും തന്നെ പറ്റിച്ചു.നിർമ്മാതാക്കളാണ് അതിലേറെയും.ഈ സാഹചര്യങ്ങൾക്കൊക്കെ മാറ്റം വരുത്തിയത് മുസ്തഫയാണ്.

 

എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല.സമൂഹത്തിൽ പ്രശ്നക്കാരായ കുറേ പേരുണ്ട്.അവരുടെ നോട്ടത്തിൽ തന്നെ പിശകുണ്ട്.പുരുഷന്‍റെ പിന്തുണയാണ് സ്ത്രീകൾക്ക് വേണ്ടെതെന്നും പ്രിയാമണി ചൂണ്ടിക്കാട്ടുന്നു.

 

മലയാളസിനിമയിലെ സുന്ദരന്മാർ ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും നിവിൻ പോളിയുമാണെന്ന് പ്രിയാമണി വിലയിരുത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close