Life

ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗമായുളള പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ട ഗായിക പ്രമുഖ ടിവി താരവും,വാർത്ത പുറത്തു വന്നതോടെ ഗായികയെ പിടികൂടാനാവില്ലെന്ന് പൊലീസ് വിലയിരുത്തൽ

പെൺവാണിഭവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിൽ നിന്ന് പിടികൂടിയ പെൺകുട്ടിയാണ് ആദ്യമായി ഗായികയുടെ പേര് പൊലീസിനോട് പറയുന്നത്.പിന്നീടാണ് ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗമായി ഗായികയുമായി പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ സംസാരിക്കുന്നത്.ഗൾഫ് വ്യവസായിക്ക് എന്നു പറഞ്ഞാണ് പൊലീസ് ഇടപാട് നടത്തിയത്.ഒരു ഇടപാടിന് 25,000 രൂപ മതിയെന്നായിരുന്നു ഗായികയുടെ നിലപാട്.എന്നാൽ ചാനൽ ഷൂട്ട് ഡേറ്റിൽ ക്ലാഷ് വന്നതിനാൽ ഗായിക പിന്മാറുകയായിരുന്നു.

 

സ്ക്രീനിലും സ്റ്റേജിലും തിളങ്ങുന്ന ഗായികക്ക് ഇതിന്‍റെ ആവശ്യമുണ്ടോയെന്നായിരുന്നു പൊലീസിന്‍റെ സംശയം.ദിവസവും ലക്ഷങ്ങൾ വരുമാനമുളള ഗായിക എന്തിന് വ്യഭിചാരത്തിനിറങ്ങണം എന്നും പൊലീസ് സംശയിച്ചു.എന്നാൽ പൊലീസുദ്യോഗസ്ഥൻ ഗായികയുമായി സംസാരിച്ചതിന്‍റെ ശബ്ദരേഖ പൊലീസ് സൂക്ഷിച്ചിട്ടുണ്ട്.ഇപ്പോൾ നടന്നില്ലെങ്കിലും പിന്നീട് സമയമുണ്ടല്ലോ എന്നാണ് പിന്മാറും മുമ്പ് ഗായിക പൊലീസിനോട് പറഞ്ഞത്.

 

അതേസമയം ഓപ്പറേഷൻ വിവരം പുറത്തു വന്ന സാഹചര്യത്തിൽ ഗായിക രക്ഷപ്പെട്ടുവെന്ന് പൊലീസിലെ ഒരു വിഭാഗം കരുതുന്നു.നേരത്തെ തന്നെ ഗായികക്കെതിരെ മറ്റു ചില ആരോപണങ്ങൾ ഉയർന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close