Uncategorized

ഈ വർഷം തന്നെ വിവാഹമെന്ന് പ്രിയാമണി,മുസ്തഫയെ കണ്ടു മുട്ടിയത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വച്ച്,വിവാഹം ക‍ഴിഞ്ഞാലും അഭിനയിക്കും

2017ൽ തന്നെ വിവാഹമുണ്ടാകുമെന്ന് പ്രമുഖ തെന്നിന്ത്യൻ താരം പ്രിയാമണി.തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും പ്രിയാമണി ഒരു ഓൺലൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വച്ചാണ് പ്രതിശ്രുത വരൻ മുസ്തഫയെ കണ്ടു മുട്ടുന്നത്.പിന്നീട് സൗഹൃദം വളർന്ന് പ്രണയമായി.മുസ്തഫയുടെ കെയറാണ് തന്നെ ആകർഷിച്ചതെന്ന് പ്രിയാമണി പറയുന്നു.മുസ്തഫ ഫാമിലിമാനാണെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

 

വിവാഹം ക‍ഴിഞ്ഞും അഭിനയരംഗത്തുണ്ടാകുമെന്ന് പ്രിയാമണി പറഞ്ഞു.വിവാഹത്തിന് ശേഷം അഞ്ച് വർഷം കരിയറിൽ ഉറച്ചു നിൽക്കാനാണ് ഇരുവരുടേയും തീരുമാനമെന്നും പ്രിയാമണി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close