NationalNews

കേന്ദ്രസര്‍ക്കാര്‍ ആര്‍ എസ് എസ് അജണ്ഡയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെ ആര്‍ എസ് എസിന്റെ പരിപാടിയെ കുറിച്ച് സന്ദേശങ്ങള്‍ അയച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത് ആര്‍ എസ് എസ് അജണ്ടയിലാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം സത്യമാണെന്ന് വ്യക്തമാക്കുന്ന സംഭവത്തിനാണ് തലസ്ഥാന നഗരിയിലെ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളാകേണ്ടിവന്നത്. സര്‍ക്കാരിന്റെ പരിപാടികളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശം ആര്‍ എസ് എസിന്റെ കര്‍മ്മ പരിപാടിയെ കുറിച്ച്. സന്ദേശം ലഭിച്ച പല മാധ്യമപ്രവര്‍ത്തകരും ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു.
ആര്‍ എസ് എസിന്റെ സഹോദര സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് ഏഴാം തീയതി മവലങ്കാര്‍ ഹാള്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നുവെന്നായിരുന്നു സന്ദേശം.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിപാടിയെന്നും സന്ദേശത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ചില സഹമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നത്.
ഇതാദ്യമായാണ് സര്‍ക്കാര്‍ രാഷ്ട്രീയമായ പരിപാടിയെ കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത്. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് നീങ്ങുന്നതെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രചാരണങ്ങളെ കുറിച്ചും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിപ്പ് നല്‍കുമോയെന്നും ചിലര്‍ ചോദിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close