KeralaNews

ജേക്കബ് തോമസിനെതിരെ ഗുരുതര അ‍ഴിമതി ആരോപണവുമായി ഐഎഎസ് അസോസിയേഷൻ,തിങ്കളാ‍ഴ്ച കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനും തീരുമാനം

അ‍ഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഗുരുതര അ‍ഴിമതി ആരോപണവുമായി ഐഎഎസ് അസോസിയേഷൻ രംഗത്ത്.40 കോടിയുടെ അനധികൃത സ്വത്ത് ജേക്കബ് തോമസിനുണ്ടെന്നാണ് ആരോപണം.ജേക്കബ് തോമസിന്‍റെ പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് തിങ്കളാ‍ഴ്ച കൂട്ട അവധിയെടുക്കാനും ഐഎഎസ് അസോസിയേഷൻ തീരുമാനിച്ചു.

 

അസോസിയേഷന്റെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് രേഖപ്പെടുത്താനും തീരുമാനമുണ്ട്.തിരുവനന്തപുരത്ത് ചേർന്ന അസോസിയേഷൻ യോഗത്തിൽ ജേക്കബ് തോമസിനെതിരെ പ്രമേയവും പാസാക്കി.

 

ഇപി ജയരാജനെതിരായ ബന്ധു നിയമനക്കേസിൽ വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി പോൾ ആന്റണിയെ പ്രതി ചേർത്തടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.ചീഫ് സെക്രട്ടറിക്ക് അവധി അപേക്ഷ നൽകുമെങ്കിലും തിങ്കളാ‍ഴ്ച യോഗങ്ങൾ മുടക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ 50 കോടിയുടെ അ‍ഴിമതി നടത്തിയെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close